വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ കുവൈത്തിലും സൗദി അറേബ്യയിലും കുറ്റകൃത്യമായി കണക്കാക്കുമെന്ന് റിപ്പോർട്ട്. വാട്സാപ്പ്, ഓൺലൈൻ സംഭാഷണങ്ങൾക്കിടയിലും ഉപയോഗിക്കുന്ന ചിത്രങ്ങൾ, പദപ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് ഒരാൾ കേസ് ഫയൽ ചെയ്താൽ അത് പീഡന കേസായി മാറിയേക്കാമെന്ന് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി പറയുന്നു.
സൗദിയിൽ വാട്സാപ്പിലൂടെ പെൺകുട്ടികൾക്ക് ചുവന്ന ഹാർട്ട് ഇമോജികൾ അയച്ചാൽ ജയിൽവാസം ലഭിക്കും. വാട്സാപ്പിൽ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയക്കുന്നത് രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ പീഡനം ആയാണ് കണക്കാക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. സൗദി നിയമമനുസരിച്ച്, പിടിക്കപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ മൂന്ന് ലക്ഷം സൗദി റിയാലായും പരമാവധി അഞ്ച് വർഷം വരെ തടവും ലഭിച്ചേക്കാം.
കുവൈത്തിൽ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു.