ഇന്നലെ പാകിസ്ഥാനിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) സമ്മേളനം നടക്കുന്നതിനിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകിട്ട് നാലോടെയാണ് സ്‌ഫോടനം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.