കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവറെ മൂന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഷാർജ പോലീസ്. ഷാർജ സെക്കൻഡ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഏഷ്യക്കാരനായ കാൽനടയാത്രക്കാരനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.
ട്രാഫിക് ട്രാക്കിംഗ് സംവിധാനങ്ങളുടേയും നിരീക്ഷണ ക്യാമറകളുടേയും സഹായത്തോടെയാണ് അപകടസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ മൂന്ന് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനായത്. കാൽനടയാത്രക്കാരൻ കാൽനട ക്രോസുകൾ ഉപയോഗിക്കാതെ നിയമലംഘനം നടത്തി റോഡ് മുറിച്ചുകടന്നതാണെന്നും അതുകൊണ്ടാവാം വാഹനം ഇടിക്കാൻ കാരണമായതെന്നും പോലീസ് കണ്ടെത്തി. കാൽ നട യാത്രക്കാർ റോഡ് നിയമങ്ങൾ പാലിക്കണമെന്നും അനുവദനീയമായ വഴികളിൽ കൂടി മാത്രമേ റോഡുകൾ മുറിച്ചുകടക്കാവുന്നു എന്നും പോലീസ് നിരന്തരം നിർദ്ദേശം നൽകുന്നുണ്ട്.