ദുബായിലെ വിവിധയിടങ്ങളിലായി 16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളും മൂന്ന് ലേ-ബൈ കളും നിർമ്മിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ADNOC ന്റെ സഹകരണത്തോടെ ദുബായിൽ ഉടനീളം ആറ് പ്രധാന സ്ഥലങ്ങളിലും തന്ത്രപ്രധാനമായ റോഡുകളിലും ലോജിസ്റ്റിക് നഗരങ്ങളിലും 16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്-ഹത്ത റോഡ്, ദുബായ്-അൽ ഐൻ റോഡ്, ജബൽ അലി-ലെഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവയാണ് ലൊക്കേഷനുകൾ.
ട്രക്ക് ഡ്രൈവർമാരുടെ ക്ഷേമത്തിനും ട്രാഫിക് സുരക്ഷയ്ക്കും വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. 1,000-ലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾക്കൊള്ളാൻ ശേഷിയുള്ള 19 ട്രക്കുകളുടെ വിശ്രമകേന്ദ്രങ്ങളുടെയും ലേ-ബൈകളുടെയും ആകെ വിസ്തീർണ്ണം 300,000 ചതുരശ്ര മീറ്ററിൽ അധികമാണ്.