ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ 15 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്കേട്ടുണ്ട്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ചമോലിയില്‍ അളകനന്ദ നദിയുടെ തീരത്ത് നമാമി ഗംഗാ പദ്ധതി പ്രദേശത്ത് ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.