ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് അംഗീകാരം നേടി സിംഗപ്പൂര്‍, നില മെച്ചപ്പെടുത്തി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം നേടി സിംഗപ്പൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യ നില മെച്ചപ്പെടുത്തി. അഞ്ച് സ്ഥാനം മുന്നോട്ട് വന്ന ഇന്ത്യ പട്ടികയില്‍ 80ാ-മതാണുള്ളത്.

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് വച്ച് സാധിക്കും. ചൊവ്വാഴ്തയാണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുതിയ പട്ടിക പുറത്ത് വിട്ടത്. ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്നിലാക്കിയാണ് സിംഗപ്പൂരിന്‍റെ നേട്ടം. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ജപ്പാന്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. 189 രാജ്യങ്ങളിലേക്കാണ് ജപ്പാന്‍ പാസ്പോര്‍ട്ടുമായി വിസ ഇല്ലാതെ യാത്ര സാധ്യമാവുക. പട്ടികയില്‍ ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സ്ഥാനം മുന്നോട്ട് വന്ന ഇന്ത്യ പട്ടികയില്‍ 80ാ-മതാണുള്ളത്. ടോഗോ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിടുന്നത്. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സാധിക്കുക.

യുകെ നാലാം സ്ഥാനത്താണുള്ളത്. പത്ത് വര്‍ഷത്തോളം പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇക്കുറി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 99ാം സ്ഥാനം യെമനും, നൂറാം സ്ഥാനം പാകിസ്താനും, സിറിയ 101ാം സ്ഥാനത്തുമാണുള്ളത്. പട്ടികയില്‍ ഏറ്റവുമൊടുവിലെ സ്ഥാനം നേടിയത് അഫ്ഗാനിസ്ഥാനാണ്. 27 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ യാത്ര സാധ്യമാകൂ.

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...

ജമ്മു കാശ്മീരിലെ ഭൂഗർഭ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ജമ്മു കാശ്മീരിലെ ഭൂഗർഭ ടണൽ 'സോനാമാർഗ് തുരങ്കം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനിലേക്കുള്ള സൈനീക നീക്കത്തിന്റെ മുഖ്യ ഇടനാഴിയായി ഇനി ഈ ടണൽ മാറും. ജമ്മു കശ്മീരിലെ സോനാമാർഗ് ടണൽ...

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...