യുഎസ്, ഈജിപ്ത് എന്നിവിടങ്ങളിൽ ആറ് ദിവസം നീണ്ട സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരികെയെത്തി. യുഎസ് സന്ദര്‍ശന വേളയിൽ വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ്ബേ സോസ് എന്നിവരാണ് മോദിയെ കാണാനെത്തിയത്. ഡിജിറ്റൽ ഇന്ത്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയിൽ നിക്ഷേപവും സഹകരണവും ചർച്ചകളിൽ ഇടം പിടിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകൾ നടത്തി. ഇന്ത്യൻ സമൂഹം വാഷിങ്ങ്ടണിൽ ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുത്തു. നിർണ്ണായകമായ കരാറുകളിലും ഒപ്പുവച്ചു
തുടര്‍ന്ന് ഈജിപ്തിലേക്ക് എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ സമ്മാനിച്ചാണ് പ്രസിഡന്റ് അബ്‍ദുല്‍ ഫത്തേഹ് എൽ സിസി ആദരിച്ചത്. അങ്ങനെ പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം മറ്റൊരു നാഴികക്കല്ലായി മാറി
ആറ് ദിവസം നീണ്ട സുപ്രധാന വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ദില്ലിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ദില്ലിയിലെ പാര്‍ട്ടി നേതാക്കളും എംപിമാരുമായ ഹര്‍ഷ വര്‍ദ്ധൻ, ഹാൻസ് രാജ്, ഗൗതം ഗംഭീര്‍ തുടങ്ങിയവർ മോദിയെ ദില്ലി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.

