ഹജജില്‍ ആദ്യമായി തീര്‍ഥാടകരെ കൊണ്ടുപോകാന്‍ സ്വയം ഓടുന്ന വാഹനങ്ങളും. ഹജജ് സീസണില്‍ തീർത്ഥാടകര്‍ക്ക് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിനായി നൂതനമായ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ആദ്യമായാണ് എഐ സാങ്കേതിക വിദ്യകളുള്ള ഇലക്ട്രിക് ബസുകളുടെ പരീക്ഷണം ആരംഭിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്യാമറകള്‍, ചുറ്റുമുള്ള സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടില്‍ മനുഷ്യ ഇടപെടലില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് സ്വയം ഓടുന്ന ബസുകള്‍. ഓരോ ബസിനും 11 സീറ്റുകള്‍ ഉണ്ട്. ഓരോറ്റ ചാര്‍ജില്‍ 6 മണിക്കൂര്‍ പ്രവര്‍ത്തിക്കും, കൂടാതെ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും കഴിയും.

