ഈ വർഷം ആദ്യപകുതിയിൽ 90 ദശലക്ഷത്തിലധികം യാത്രക്കാർ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സേവനം ഉപയോഗപ്പെടുത്തിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ആകെ യാത്ര ചെയ്ത 26 ദശലക്ഷത്തിൽ അധികം യാത്രക്കാരിൽ 36 % പേരും സ്മാർട്ട് ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും നടത്തിയെന്ന് വകുപ്പ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലതാമസം കൂടാതെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ അതിവേഗത്തിൽ പൂർത്തിക്കരിക്കാൻ ഈ സ്മാർട്ട് ഗേറ്റുകൾ സഹായകരമാകും
ബലിപെരുന്നാളിനും വേനൽഅവധിക്കാലത്തും യാത്രക്കാർ വർധിക്കുന്നതോടെ ദുബൈയിലെ പാസ്പോർട്ട് കൗണ്ടറുകളും സ്മാർട്ട് ഗേറ്റുകൾ യാത്രക്കാരെ സ്വീകരിക്കാൻ പൂർണ്ണ സജ്ജമാണെന്ന് ദുബൈ ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. വിവിധ സേവന സൗകര്യങ്ങളാണ് യാത്രക്കാർക്ക് ഈ കാലയളവിൽ ഒരുക്കിയിട്ടുള്ളത്
ദുബൈ എയർപോർട്ടിൽ 120 സ്മാർട്ട് ഗേറ്റുകളുണ്ട്.കാലതാമസം ഒഴിവാക്കാൻ ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ഗേറ്റുകളുടെ സേവനം കൂടുതൽ വികസിപ്പിക്കാൻ വകുപ്പ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ദുബൈ എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശങ്കീതി പറഞ്ഞു. ഈ വർഷം അവസാനത്തോടെ സ്മാർട്ട് ഗേറ്റ് ഉപയോക്താക്കളുടെ എണ്ണം 50 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

