സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിൽ ഇന്ത്യക്കാര്‍ക്ക് താല്‍പര്യം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ വര്‍ഷം സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുക ഏകദേശം 34 ശതമാനം കുറഞ്ഞ് 394 ദശലക്ഷം ഫ്രാങ്കിലെത്തിയെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡ് അറിയിച്ചു. 2021ല്‍ ഈ തുക 602 ദശലക്ഷം ഫ്രാങ്കായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകള്‍ നല്‍കിയ വിവരങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്വിസ് നാഷണല്‍ ബാങ്ക് ഈ കണക്കുകളെല്ലാം പുറത്തുവിട്ടത്.
വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ വഴി ഉൾപ്പെടെ നടത്തിയ നിക്ഷേപത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് 2022ൽ രേഖപ്പെടുത്തിയതെന്ന് സ്വിസ് കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 30,000 കോടി രൂപയിലേക്ക്(342 കോടി സ്വിസ് ഫ്രാങ്ക്) നിക്ഷേപം ചുരുങ്ങി. 2021ൽ ഇന്ത്യയിൽനിന്നുള്ള നിക്ഷേപം 383 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നു.
2006-ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ആകെ തുക 6.5 ബില്യണ്‍ ഫ്രാങ്ക് ആയിരുന്നു. ഇത് റെക്കോര്‍ഡ് തുകയായിരുന്നു. അതിനുശേഷം 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളിലൊഴികെ മറ്റ് വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞു. 2021 ല്‍, ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വിസ് ബാങ്കുകളില്‍ 3.83 സ്വിസ് ഫ്രാങ്കുകള്‍ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ആദ്യത്തെ ബാങ്ക് 1713 ലാണ് സ്ഥാപിതമായത്.നിലവില്‍ 400-ലധികം ബാങ്കുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് മാത്രമാണ് സ്വിസ് ഫെഡറല്‍ ബാങ്കിംഗ് നിയമത്തിലെ സ്വകാര്യതാ നിയമത്തിലെ സെക്ഷന്‍-47 പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അവകാശമുള്ളവര്‍. യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡും സ്വിസ് ബാങ്ക് കോര്‍പ്പറേഷനും ലയിപ്പിച്ചതിന് ശേഷം 1998 ല്‍ രൂപീകരിച്ച യുബിഎസിനെയാണ് സ്വിസ് ബാങ്ക് എന്ന് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 3 ബാങ്കുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

