ലോകവൈവിധ്യങ്ങൾ നിറയുന്ന സാംസ്‌കാരിക വാണിജ്യ വിനോദ വിപണന കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന് വീണ്ടും അംഗീകാരം. യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്നാം സ്ഥാനം നേടി ദുബായ് ഗ്ലോബൽ വില്ലേജ്. YouGov നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയ ആകർഷണമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണമായി ഗ്ലോബൽ വില്ലേജ് ഒന്നാം സ്ഥാനം നേടി. അഞ്ചിൽ രണ്ട് യുഎഇ നിവാസികൾ ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തു. പ്രതികരിച്ചവരിൽ 5-ൽ 2 പേരും കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ് സന്ദർശിച്ചു. ഇത് മറ്റേതൊരു സ്ഥലത്തേക്കാളും ഇരട്ടിയാണ്. വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, ആകർഷണങ്ങൾ എന്നിവയ്‌ക്കായുള്ള കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഗ്ലോബൽ വില്ലേജിന്റെ വിശാലമായ ആകർഷണം മറ്റേതൊരു വേദിയേക്കാളും ഇരട്ടി ജനപ്രിയമായി.
യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് അന്താരാഷ്ട്ര ഇന്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമാണ് YouGov. കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതും ഗ്ലോബൽ വില്ലേജ് ആണ്. മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദുബായ് അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും മൂന്നാം സ്ഥാനത്തെത്തി.
ഗോബൽ വില്ലേജിന്റെ 27-മത് സീസണിൽ 90 ലക്ഷം അതിഥികളെ സ്വാഗതം ചെയ്ത് ഗ്ലോബൽ വില്ലജ് റെക്കോർഡ് സൃഷ്ടിച്ചു. 27-മത് സീസണിൽ 27 പവലിയനുകളിലായി 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 40,000 ത്തോളം പരിപാടികൾ ആണ് നടന്നത്. 175-ലധികം റൈഡുകളും ആകർഷണങ്ങളും ആസ്വദിക്കാനും ഒരുക്കിയിരുന്നു. 3,250-ലധികം ഔട്ട്‌ലെറ്റുകളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ വീക്ഷിക്കാനും അവസരം ആഗോളഗ്രാമം ഒരുക്കിയിരുന്നു. ഗ്ലോബൽ വില്ലേജ് 28-മത് സീസൺ ഒക്ടോബർ 18 ന് തുടങ്ങി 2024 ഏപ്രിൽ 28 വരെ നീണ്ടുനിൽക്കും.