കായംകുളം എംഎസ്എം കോളേജിലെ എസ്എഫ് ഐ നേതാവ് നിഖിൽ എം തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദത്തിൽ സംഭവത്തിന്‍റെ വിശദാംശങ്ങൾ ഗവർണർ ആരാഞ്ഞു. വി സി ഗവർണരെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അന്വേഷണം കോളേജിലേക്കും നിളുകയാണ്. കായംകുളം പൊലീസ് കേരള സര്‍വകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ, വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ നേതാവ് നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.