രാജസ്ഥാന്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച് ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി വകുപ്പില്‍ (DoIT) 5,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മീണ അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ അലമാരയില്‍ നിന്ന് 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തത്. വരും ദിവസങ്ങളില്‍ ബിജെപി ഖനന അഴിമതി തുറന്നുകാട്ടും, കൂടാതെ ജല്‍ ജീവന്‍ മിഷനിലെയും നഗരവികസന-ഭവന മന്ത്രി ശാന്തി ധാരിവാളിന്റെ അഴിമതിക്കേസുകളും തുറന്നുകാട്ടുമെന്നും അതിനാണ് ബിജെപി ജയ്പൂരിന്റെ നിരത്തിലിറങ്ങിയതെന്ന് ബിജെപി എംപി കിരോഡി മീണ പറഞ്ഞു.
അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണത്തിന് അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രി അത് നിരസിക്കുകയും ചെയ്തു. ഗെഹ്‌ലോട്ട് സര്‍ക്കാരിനു കീഴില്‍ അഴിമതി വ്യാപകമായിരിക്കുകയാണ്. രാജസ്ഥാനില്‍ ഒരു വര്‍ഷത്തിനിടെ പതിനാറ് മത്സര പരീക്ഷകള്‍ നടത്തി ഇവയുടെ എല്ലാത്തിന്റെയും ചോദ്യ പേപ്പറുകള്‍ ചോര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.