ഉത്തരേന്ത്യയിൽ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഉച്ചയ്ക്ക് 1.30-ഓടെ റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കശ്മീരിന് പുറമെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഡൽഹിയിലും പഞ്ചാബിലും പാക്കിസ്ഥാനിലെ ലാഹോറിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ കടകളില്‍നിന്നവരും പരിഭ്രാന്തരായി.കഴിഞ്ഞ മാസവും ഡൽഹിയിൽ ഭൂചലനമുണ്ടായിരുന്നു.