ഇന്ന് പുലർച്ചെ പ്രദേശിക സമയം അഞ്ചുമണിക്ക് 37 ചൈനീസ് സൈനിക വിമാനങ്ങൾ തായ് വാൻ വ്യോമാതിർത്തി ലംഘിച്ച് കടന്നു കയറിയതെന്ന് തായ്‌വാൻ ഭരണകൂടും വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 5 മണി മുതൽ 37 ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാന്റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് സൺ ലി-ഫാങ് അറിയിച്ചു. യു.എസും ഫിലിപൈൻസും ജപ്പാനും സംയുക്തമായി സൗത്ത് ചൈന കടലിൽ നാവിക പരിശീലനം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
അടുത്തിടെയായി ചൈന തായ് വാനിലെ വ്യോമമേഖലയിൽ നിരന്തരം കടന്നുകയറുന്നുണ്ട്. തായ് വാൻ തങ്ങളുടെ അധീനതയിലുളളതാണെന്നും തായ് വാൻ നിലകൊള്ളുന്ന സൗത്ത് ചൈന കടൽ മേഖല മുഴുവൻ ചൈനയുടെതാണെന്നാണ് ചൈനയുടെ അവകാശവാദം. ആവശ്യമെങ്കിൽ ഒറ്റ ദിവസം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുമെന്നും ചൈന അവകാശപ്പെടുന്നു.