ആര്‍ബിഐ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റിപ്പോ നിരക്കില്‍ മാറ്റമില്ലാത്തതിനാല്‍ സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ് നിരക്ക്) 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും ബാങ്ക് നിരക്കുകളും 6.75 ശതമാനമായും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
2022–23 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇന്ത്യയുടെ സമ്പദ‍്‍വ്യവസ്ഥയിൽ 6.1% വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ വളർച്ച പ്രതീക്ഷിച്ച 7 ശതമാനത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022-23 ല്‍ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞതായി ആര്‍ബിഐ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. എന്നിരുന്നാലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും നടപ്പു സാമ്പത്തിക വര്‍ഷം അത് 5.1 ശതമാനമായി കണക്കാക്കുകയും ചെയ്തു. 2023–24 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6.4 ശതമാനത്തിൽനിന്ന് 6.5 ശതമാനമാക്കിയും റിസർവ് ബാങ്ക് ഉയർത്തി.