ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ തുടരുന്നതായി വനം വകുപ്പ്. ഇടയ്ക്കിടയ്ക്ക് സഞ്ചാരപഥം മാറ്റുന്നുണ്ടെങ്കിലും കടുവ സങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത് കോർ ഏരിയയിലുള്ള ഉൾവനത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.
തമിഴ്നാട് വനമേഖലയിലാണ് അധികവും അരിക്കൊമ്പൻ നിലകൊള്ളുന്നത്. കേരള അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്ററോളം അകലെയായിരുന്നു പിന്നീട് അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് മടങ്ങുകയായിരുന്നു. ധാരാളം വെള്ളവും തീറ്റയും ഉള്ളതിനാൽ അരികൊമ്പൻ ഇവിടെ തന്നെ തങ്ങുമെന്നാണ് വനംവകുപ്പ് കരുതുന്നത്