കോവിഡ് ബാധിതരിൽ പ്രമേഹസാധ്യത കൂടുതലെന്ന് ഗവേഷകർ

പ്രമേഹബാധിതർ കോവിഡ് ബാധിച്ചാൽ കൂടുതൽ കരുതൽ പാലിക്കണമെന്ന് നേരത്തെ വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുന്നു. കോവിഡ് ബാധിച്ചവരിൽ പിൽക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ് എന്ന് ഗവേഷകർ കണ്ടെത്തി. കോവി‍ഡ് സ്ഥിരീകരിച്ചവരിൽ പിന്നീട് ടൈപ് 1, ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകർ പഠനവിഷയമാക്കിയത്. കോവിഡ് വൈറസ് പ്രമേഹത്തിന് കാരണമാകുന്നു എന്നു തെളിയിക്കുന്നതല്ല തങ്ങളുടെ പഠനമെന്നും മറിച്ച് സാധ്യത വർധിപ്പിക്കുന്നു എന്നതാണെന്നും ഗവേഷകർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയായവരിൽ ഒരുവർഷത്തിനുശേഷം പ്രമേഹം സ്ഥിരീകരിക്കാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളമാണെന്നും ഗവേഷകർ പറഞ്ഞു.. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. തുടർന്നാണ് കോവി‍ഡും പ്രമേഹസാധ്യതയും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞത്. ഇരുപത് പ്രമേഹ രോഗികളിൽ ഒരെണ്ണം കോവിഡുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്.

പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളെ നശിപ്പിക്കാൻ കോവിഡ് വൈറസിന് ശേഷിയുള്ളതുകൊണ്ട് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തേ ഗവേഷകർ കണ്ടെത്തിയിരുന്നു. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ പഠനം. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, വൈറസ് ബാധിതരിൽ ഒരുവർഷത്തിനകം ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഡയബറ്റിസ് സാധ്യത കൂടുതലായി കണ്ടെത്തിയത്.

പ്രമേഹം സ്ഥിരീകരിച്ച നൂറുപേരിൽ 3-5 ശതമാനവും കോവിഡ് വൈറസുമായി ബന്ധപ്പെട്ടവയാണെന്നാണ് ഗവേഷകർ പറയുന്നത്. പ്രാഥമികഘട്ടത്തിൽ ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന കോവിഡ് വൈറസ് മറ്റ് അവയവങ്ങളെ ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വൈറസ് ബാധിക്കുകയും ആശുപത്രി വാസം ഉൾപ്പെടെ ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്തവരിൽ പിൽക്കാലത്ത് പ്രമേഹസാധ്യത കൂടുതലാണെന്നും ഗവേഷർ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരിൽ പ്രമേഹസാധ്യത മൂന്നിരട്ടിയോളമാണെന്നും ഗവേഷകർ പറയുന്നു.

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്, അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ...

ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല...

പ്രിയങ്ക ഗാന്ധിയുടെ മകളെകുറിച്ച് വ്യാജ വാർത്ത: ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ്...

ബിജെപിയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍...

ജൂൺ 4ന് ഇന്ത്യസഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്നും ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10...

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി, കേരളം ഗൂണ്ടകളുടെ പറുദീസ: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌. കേരളം ഇന്ന്...

രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്നാണ് അപകടം. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട്...

ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി

മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ. ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്നാണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിൻ്റെ അവകാശവാദം....