പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. പുലർച്ചെ 4.30നാണ് സൈനിക സ്റ്റേഷനിൽ വെടിവയ്പ്പ് നടന്നത്. അതേസമയം ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് എസ്പി പറഞ്ഞു. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ബതിൻഡ മിലിട്ടറി സ്റ്റേഷനിലെ ആർട്ടിലറി യൂണിറ്റിലാണ് വെടിവയ്പ്പ് നടന്നത്. കുടുംബങ്ങളും പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസം മുമ്പ് യൂണിറ്റിന്റെ ഗാർഡ് റൂമിൽ നിന്ന് ഒരു INSAS ആക്രമണ റൈഫിൾ കാണാതായിരുന്നു. 28 വെടിയുണ്ടകളുള്ള റൈഫിളാണ് കാണാതായത്. സംഭവത്തിന് പിന്നിൽ ചില സൈനികരാണെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുറത്ത് നിന്നുള്ളവർ അല്ല അക്രമം നടത്തിയത് എന്ന് പഞ്ചാബ് പൊലീസ് (എഡിജിപി പഞ്ചാബ് )നേരത്തെ സ്ഥിരീകരിച്ചിരുന്നു.