ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു, ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയിലില്ല

ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ്. രാധാകൃഷ്ണന്‍, വി.വി. രാജേഷ്, കെ.കെ. അനീഷ് കുമാര്‍, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയിലുൾപ്പെട്ടപ്പോൾ ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയിലില്ല. പുതുമുഖങ്ങളെയാണ് ഏറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി. സുധീര്‍, എ.എൻ. രാധാകൃഷ്ണന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായില്ലെന്നാണ് അറിയുന്നത്.

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉൾപ്പെടുത്തിയതെന്നാണ് സൂചന. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരേയും മാത്രമാണ് പൊതുവെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്.ഇതില്‍പ്പെടാത്ത ഡോ. കെഎസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു.

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ മഹത്വവൽക്കരിക്കുന്നു: മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും...

ശബരിമലയില്‍ ഇതുവരെ എത്തിയത് 83,429 ഭക്തർ; പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ 3000ൽ അധികം പേർ

ശബരിമലയിൽ തിരക്ക് വർധിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക്...

‘ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി’: സന്ദീപ് വാര്യര്‍

പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ്...

‘തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല’, എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

ഡല്‍ഹിയിലെ ഗതാഗത മന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാളിനും മന്ത്രി...

രാജ്യത്തെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

രാജ്യത്തെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്‌ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ...

“മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ കയറിയത്”: പത്മജ വേണുഗോപാൽ

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി മുൻ കോൺഗ്രസ് നേതാവും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവുമായ പത്മജ വേണുഗോപാൽ. മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും...

ആലപ്പുഴയിൽ മോഷണം നടത്തിയത് കുറുവാ സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവാ സംഘം തന്നെയെന്ന് പോലീസ്. കുണ്ടന്നൂരിൽ നിന്നും അറസ്റ്റിലായ സന്തോഷ് സെൽവം കുറുവാ സംഘത്തിലുള്ള ആളാണെന്ന് ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. 14 പേരാണ് കുറുവാ സംഘത്തിൽ ഉണ്ടായിരുന്നത്....

കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ...