കര്‍ണാടകയില്‍ പത്രിക സമര്‍പ്പണം തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി സംസ്ഥാനത്തനിന്നുള്ള നിലവിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ കേന്ദ്രനേതൃത്വത്തിന്അഭിപ്രായഭിന്നതയുള്ളതായി വ്യക്തമാവുന്നു. സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിലെ 20 എംഎൽഎമാരെയെങ്കിലും മാറ്റണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം. പത്രികാസമർപ്പണം പൂർത്തിയാക്കാൻ ഇനി 9 ദിവസം മാത്രമേയുള്ളൂ എന്നിരിക്കേ, ബിജെപി ഇതേവരെ ഒരു പേര് പോലും പുറത്തുവിട്ടിട്ടില്ല.
30 സീറ്റ് തന്റെ അനുയായികൾക്ക് നൽകണമെന്ന ആവശ്യം യെദിയൂരപ്പ ഉയർത്തിയിരുന്നു. എന്നാൽ അത്രയും സീറ്റ് യെദിയൂരപ്പ പക്ഷത്തിന് നൽകാൻ കേന്ദ്രനേതൃത്വം തയ്യാറല്ല. ഇന്നും അമിത് ഷായുടെ വസതിയിൽ ബിജെപി യോഗം നടക്കുമ്പോൾ, ഇതിൽ പങ്കെടുക്കാതെ യെദിയൂരപ്പ ഇന്നലെത്തന്നെ നാട്ടിലേക്ക് തിരിച്ചത് പാർട്ടിയിലെ ഭിന്നതയുടെ സൂചനയാണ്.
കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന സർവേകൾ പുറത്തുവന്നിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 168 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ട് കഴിഞ്ഞു. ഡിസംബറിൽത്തന്നെ ജെഡിഎസ്സും 90 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.