മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലെ കള്ളപ്പണ ഇടപാടിലാണ് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.
സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശിവകുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതി ഉയർന്നിരുന്നു. 2020ൽ ശിവകുമാറിന്റെ ബിനാമി അടക്കമുള്ളവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.