ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച് കൊച്ചി കോർപറേഷൻ. ഏപ്രിൽ 25നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ. സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയിൽ പറയുന്നു. പ്രതിവർഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം.
ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാർ ഏജൻസിക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് കഴിഞ്ഞ കൌൺസിൽ യോഗത്തിൽ പുതിയ ടെണ്ടർ ക്ഷണിക്കാനുള്ള കോർപറേഷൻ തീരുമാനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപെടുന്ന വ്യക്തിക്ക് പ്ലാന്റ് നിർമിക്കാനുള്ള അവകാശം നൽകും. ടെണ്ടറിൽ പ്ലാൻ്റ് അഞ്ച് വർഷം പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.