ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണിത്. ഇന്ന് ദേവാലയങ്ങളിലും വിവിധ ഇടങ്ങളിലും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. ഇന്നേ ദിവസമാണ് ലോക രക്ഷയ്ക്കായി യേശു ദേവന്‍ കുരിശിൽ മരണം വരിച്ചെന്നാണ് വിശ്വാസം.
ഇന്നലെ വിവിധ ദേവാലയങ്ങളിൽ യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി മാതൃക കാണിക്കുകയയും ചെയ്യുന്ന ചടങ്ങായ പെസഹാ വ്യാഴം ആചരിച്ചു.