പഴയിടം ഇരട്ടക്കൊലപാതക കേസില്‍ പ്രതി അരുണ്‍ കുമാറിന് വധശിക്ഷ

വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പുറപ്പെടുവിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതി നിരീക്ഷിച്ചു

അതിക്രൂര കൊലപാതകം നടത്തിയ അരുണ്‍ പല കേസുകളിലും പ്രതിയാണെന്നും ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇയാളുടെ പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രതിയുടെ ഏകസഹോദരിയുടെ ഭര്‍ത്താവ് അര്‍ബുദ ബാധിതനാണെന്നും ഏക ആശ്രയം അരുണ്‍ ആണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.

2013 സെപ്റ്റംബര്‍ 28ന് പിതൃസഹോദരി കോട്ടയം മണിമല തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പുതിയ കാര്‍ വാങ്ങാനുള്ള പണത്തിന് വേണ്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നു 21 കാരനായിരുന്ന പ്രതി. സംഭവദിവസം രാത്രി എട്ടോടെ ശരീരത്തില്‍ ചുറ്റിക ഒളിപ്പിച്ചാണ് പ്രതി ദമ്പതിമാരുടെ വീട്ടിലെത്തിയത്. ടിവി കണ്ടിരുന്ന ഭാസ്‌കരന്‍ നായരെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്കു പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും പ്രതി കൊന്നു. തളിവ് നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ക്കുസമീപം മഞ്ഞള്‍പ്പൊടി വിതറി. കൂടുതല്‍ പേര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന് തോന്നിപ്പിക്കാന്‍ വാക്കത്തിയും കോടാലിയും അടക്കമുള്ളവ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. എന്നാല്‍ കൃത്യം നടത്തിയ ചുറ്റിക സ്വന്തം വീട്ടിലാണ് പ്രതി ഒളിപ്പിച്ചത്.

കൊലയ്ക്ക് ശേഷം കാര്‍ വാങ്ങാനുള്ള പണത്തിനായി തങ്കമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചു. എന്നാല്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ ഒക്ടോബര്‍ 19ന് ഒരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ കേസില്‍ ഇയാള്‍ കുടുങ്ങി. കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ഒട്ടേറെ മോഷണം നടത്തിയതായി സമ്മതിച്ചു. മണിമലയിലെ ഒരു കേസില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെ പഴയിടം ഇരട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലും പ്രതി നടത്തി. ഇതോടെ കൊലക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച്‌ വിചാരണയ്ക്കിടെ ഇയാള്‍ ഒളിവില്‍ പോയെങ്കിലും ഒരു ഷോപ്പിങ് മാളില്‍ നടന്ന മോഷണത്തില്‍ പ്രതി തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലിലാണ് അരുൺകുമാർ

ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി ഇൻഡിഗോ

ഇന്ത്യയുടെ ബജറ്റ് എയർ ലൈനായ ഇൻഡിഗോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില...

ഉത്തരേന്ത്യയിൽ കനത്ത മഴയിൽ വ്യാപക നാശം; 47 പേർ മരിച്ചു, കൂടുതൽ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പെയ്ത മഴ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയിൽ 47 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടും ചൂടിൽ നിന്ന് ആശ്വാസം ലഭിച്ച മഴ, ബീഹാർ, ഉത്തർപ്രദേശ്,...

പ്രധാനമന്ത്രി മോദി ഇന്ന് വാരണാസി സന്ദർശിക്കും; ഉദ്ഘാടനം ചെയ്യുക 3,880 കോടി രൂപയുടെ പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൻ്റെ പാർലമെൻ്ററി മണ്ഡലമായ വാരണാസി സന്ദർശിക്കും, അവിടെ അദ്ദേഹം 3,880 കോടി രൂപ വിലമതിക്കുന്ന 44 വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 2014 ൽ പ്രധാനമന്ത്രിയായതിനുശേഷം പുണ്യനഗരിയിലേക്കുള്ള...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ. ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾക്കും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കും പേരുകേട്ട ഒരു സൂപ്പർ മിഡ്-സൈസ്, അൾട്രാ-ലോംഗ് റേഞ്ച് ബിസിനസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്...

റെക്കോഡുകൾ മറികടന്ന് സ്വർണ വില, പവന് 70,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. 8,560 രൂപയിൽ നിന്ന് ഗ്രാമിന് 8,745 രൂപയും, 68,480 രൂപയിൽ നിന്ന് 69,960 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിൽ...

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ്...