ഇന്ന് റംസാന്‍ വ്രതാരംഭമായതോടെ ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങൾ ആണ്. ഒമാന്‍ ഉള്‍പ്പെടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം തന്നെ വിശ്വാസികള്‍ റംസാന്‍ വ്രതം ആരംഭിച്ചു.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും റമദാന്‍ വ്രതം ആരംഭിക്കുന്നത്.
ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റംസാന്‍ മാസാരംഭം കുറിക്കുക.
റമസാനിലെ പ്രത്യേക നിശാ പ്രാർഥനയായ തറാവീഹിന് ഇന്നലെ രാത്രി തുടക്കം കുറിച്ചു. ആദ്യ തറാവീഹീന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പുലർച്ച മുതൽ സന്ധ്യ വരെ (സുബ്ഹി മുതൽ മഗ്‍രിബ് വരെ) അന്നപാനീയങ്ങൾ പൂർണമായും ഉപേക്ഷിച്ചാണ് വ്രതം അനുഷ്ഠിക്കുന്നത്.