നാഗാലാൻഡിൽ ബി.ജെ.പിയുമായി ചേർന്ന് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി കേവല ഭൂരിപക്ഷം സ്വന്തമാക്കി. എൻ.ഡി.പി.പിക്ക് 25ഉം ബി.ജെ.പിക്ക് 12ഉം സീറ്റാണുള്ളത്. തുടർച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിപദമെന്ന റെക്കോഡ് നേട്ടത്തിന് അരികിലാണ് നാഗാലാൻഡിൽ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) നേതാവ് നെയ്ഫ്യു റിയോ.
2002ൽ മൂന്നു വട്ടം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ എസ്.സി. ജാമിർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2003ൽ ജാമിറിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായി. തുടർന്നുള്ള തെരഞ്ഞെടുപ്പിലും 2013ലും നെയ്ഫ്യു റിയോ എൻ.പി.എഫിന്റെ മുഖ്യമന്ത്രിയായി. എൻ.പി.എഫും ബി.ജെ.പിയും തമ്മിലുള്ള സഖ്യം പൊളിച്ച നെയ്ഫ്യു 2018ലെ തെരഞ്ഞെടുപ്പിൽ ആണ് ബി.ജെ.പിയുമായി സഖ്യം ചേർന്നത്. ഇരുപാർട്ടികളും 60ൽ 30 സീറ്റുകളാണ് കഴിഞ്ഞ തവണ നേടിയത്. എൻ.പി.പിയുടെയും ജനതാദൾ യൂവിന്റെയും സ്വതന്ത്രരുടെയും സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു.