ഇന്ത്യയിൽ സ്ഥാപനങ്ങൾക്കും വൻകിടകോർപറേറ്റുകൾക്കും ഓഫിസ് കസേരകൾ വിതരണം ചെയ്യുന്ന ബോസ്കിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. സജ്ജയിൽ നിർമ്മാണ ഫാക്ടറിയുള്ള ബോസ്ക് മിഡിലീസ്റ്റിലുടനീളം ഷോറൂമുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ലോഞ്ചിന്‍റെ ഉദ്ഘാടനം മാർച്ച് നാലിന് ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബൈ അൽഖൂസ് 4 ബി സ്ട്രീറ്റിലെ വെയർഹൗസിൽ നടക്കും. സ്ഥാപനത്തിന്‍റെ എക്സ്ക്ലൂസീവ് ഉത്‌പന്നങ്ങൾ ഉദ്ഘാടനദിവസത്തിൽ പുറത്തിറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ് പറഞ്ഞു.
ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നതിനൊപ്പം കൂടുതൽ പേർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെയാണ് മിഡിലീസ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത് എന്ന് ബോസ്‌ക് ഡയറക്ടറും സിഇഒയും ആയ ജാസിം സയ്യിദ് മൊഹിദീന പറഞ്ഞു. ബോസ്കിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉടനീളം ലഭ്യമാണെന്നും ഇന്ത്യയിൽ 2 ഫാക്ടറികളും 7 സെന്ററുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബോസ്‌ക് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ്, ഡയറക്ടറും സിഇഒയും ആയ ജാസിം സയ്യിദ് മൊഹിദീന, മിഡിൽ ഈസ്റ്റ് ഡയറക്ടർ ആൻഡ് സി ഒ ഒ തൻവീർ റയ്യാൻ, ഡയറക്ടർ ആൻഡ് ഹെഡ് ഓഫ് എഞ്ചിനീറിങ് ഷാനൂസ് എം കെ, കല്ലട ഫുഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അയൂബ് കല്ലട എന്നിവർ പങ്കെടുത്തു.