അഭ്രപാളിയിൽ നിന്നും മാഞ്ഞുപോയ ശ്രീദേവിയുടെ ഓർമ്മകൾക്ക് ഇന്നേയ്ക്ക് അഞ്ചു വയസ്സ്

ശ്രീദേവി….. പേര് ഈ ഇതിഹാസ നായികയ്ക്ക് അറിഞ്ഞ് നൽകിയത് തന്നെ… അതെ ശ്രീയുടെ നിറകുടം തന്നെയായിരുന്നു അവർ… ഒരിക്കൽ കണ്ടാൽ മനസ്സിൽ കോറിയിടാൻ പാകത്തിലുള്ള ഒരു മിഴിവുറ്റ ചിത്രം.. കഴിവിനാലും അത്രയേറെ അനുഗ്രഹിക്കപ്പെട്ടവൾ….നടന വൈഭവം കൊണ്ടും, തീക്ഷ്ണ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും അഭ്രപാളികളിൽ ചാട്ടുളി തീർത്തവൾ… മനോഹര മിഴികളാൽ പ്രേക്ഷകരെ തന്റെ കൺകോണിൽ തളച്ചിട്ടവൾ… അത്രയേറെ വശ്യതയുണ്ടായിരുന്നു ശ്രീദേവിക്ക്… അതിലേറെ കഴിവും. ഇവ ഒരുമിച്ച് ചേർന്നതോടെ വെള്ളിത്തിരയിൽ പകരം നിൽക്കാൻ ഇല്ലാത്ത അഭിനയ റാണിയായി ശ്രീദേവി മാറി.

2018 ഫെബ്രുവരി 24 ആം തീയതി ശനിയാഴ്ച രാത്രിയാണ് ആ ഇതിഹാസ താരം ഈ ലോകം വിട്ടു പോയത്. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മരിക്കുമ്പോൾ 54 വയസ്സായിരുന്നു ശ്രീദേവിക്ക്….ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

1967 ൽ നാലാം വയസ്സിലാണ് ശ്രീദേവി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ബാലതാരം ആയിട്ടായിരുന്നു രംഗപ്രവേശം. അവിടെനിന്ന് ഇങ്ങോട്ട് പ്രശസ്തരായ നിരവധി പേരുടെ സിനിമകൾ. .. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത നടി പിന്നീട് തിരിച്ചു വരുന്നത് 2012ലാണ്. തമിഴ്, ഹിന്ദി,തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി 300 ലധികം ചിത്രങ്ങളിൽ ശ്രീദേവി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വതസിദ്ധമായ തന്റെ അഭിനയശൈലി കൊണ്ടും, കഴിവ് കൊണ്ടും ഒരു കാലഘട്ടത്തിൽ അഭിനയ ലോകത്തിന്റെ ചക്രവർത്തിനിയായി ശ്രീദേവി അരങ്ങ് വാണു.

സിനിമ ജീവിതത്തിൽ ഏറ്റവും ഉയരത്തിൽ ആയിരുന്നു ശ്രീദേവിയെങ്കിലും.. ജീവിതത്തിൽ അങ്ങനെയായിരുന്നില്ല. സൗന്ദര്യം, പ്രശസ്തി, കുടുംബം, പണം എല്ലാം ഉണ്ടായിട്ടും കൂട്ടിലടച്ച കിളിയെ പോലെ ഒതുങ്ങികൂടേണ്ടി വന്ന ഒരു ജീവിതമായിരുന്നു ശ്രീദേവിക്ക് ഉണ്ടായിരുന്നത്. ആകാശത്ത് പാറിപ്പറന്നു നടക്കാൻ കൊതിച്ച പറവ…. ജീവിച്ചതോ കൂട്ടിലടച്ച കിളിയായി…. അച്ഛന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടുപോയ ശ്രീദേവിക്ക് അമ്മയുടെ ശാസനയിലും നിയന്ത്രണത്തിലും ഒതുങ്ങിക്കൂടേണ്ടിവന്നു. ശ്രീദേവിയുടെ അച്ഛൻ, ഉണ്ടായിരുന്നതെല്ലാം വിശ്വസിച്ചേൽപ്പിച്ച ബന്ധുക്കൾ…. അവർ ശ്രീദേവിയുടെ അച്ഛന്റെ മരണശേഷം ശ്രീദേവിയെ ചതിച്ചു…ഒന്നുമില്ലാതെ… ആരുമില്ലാതെ… ലോകത്തിന് മുന്നിൽ പതറി നിന്ന ശ്രീദേവിക്ക് മുന്നിൽ തന്റെ കൈകൾ നീട്ടിക്കൊണ്ട്… ശ്രീദേവിയെ തന്നോട് ചേർത്തു പിടിച്ചത് ബോണി കപൂർ ആയിരുന്നു … ഏകദേശം സമാന അവസ്ഥയിലായിരുന്ന ബോണിക്കാകട്ടെ അന്ന് ശ്രീദേവിക്ക് നൽകാൻ ആകെയുണ്ടായിരുന്നത് അയാളുടെ സ്നേഹം മാത്രമായിരുന്നു… ബോണി കപൂറിന്റെ അമ്മയും ശ്രീദേവിയുമായത്ര രസത്തിൽ ആയിരുന്നില്ല… തന്റെ മകന്റെ ജീവിതം നശിപ്പിച്ചവളായാണ് അവർ ശ്രീദേവിയെ കണ്ടത്. ലോകം മുഴുവൻ ആരാധനയോടെ മാത്രം നോക്കി കണ്ട…. ഒരു നോക്ക് കാണാൻ കൊതിച്ച… ഒരു ലോകത്ത് ഉറഞ്ഞു കൂടിയ കണ്ണുനീരും… നിർവികാരമായ മനസ്സുമായി ജീവിച്ച സ്ത്രീയായിരുന്നു ശ്രീദേവി. സന്തോഷം ഒരു ചെറു നിഴലാട്ടമായെങ്കിലും അവരുടെ ജീവിതത്തിൽ എത്തി നോക്കാൻ മടിച്ചു നിന്നു… തന്റെ ജീവിതത്തിൽ വിധി ഏൽപ്പിച്ച മുറിവുകളിൽ നിന്നും ചോര വാർന്നൊഴുകുമ്പോഴും ആ നടി തന്റെ വശ്യമായ പുഞ്ചിരിയാലും നയന മനോഹാരിതയാലും… തന്റെ ആരാധകരെ സന്തോഷിപ്പിച്ചു… അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒരുപാട് ശ്രീദേവി എന്ന നടി അവർക്കു മുന്നിൽ നിറഞ്ഞാടി… ആവേശത്തോടെ അതിലേറെ ആരാധനയോടെ മാത്രം ഉറ്റുനോക്കിയിരുന്ന ആർക്കും…അഭ്രപാളികളിൽ ചാട്ടുളി പായിച്ച ആ കണ്ണുകളിൽ കെട്ടിക്കിടന്ന ദുഃഖത്തിന്റെ നീരുറവ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല…അത് പുറത്തേക്ക് വരാത്ത അത്രയും ഉറഞ്ഞു പോയിരുന്നു…

സന്തോഷത്തിന്റെ ചെറു കണികകൾ പോലും അവരുടെ ജീവിതത്തിൽ കടന്നുവരാൻ മടിച്ചു നിന്നു …. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ടും അല്ലാതെയും വളരെ അപൂർവ്വം ചില അവസരങ്ങളിൽ മാത്രം അവർ സന്തോഷവതിയായി കാണപ്പെട്ടു… അശാന്തി മാത്രം പിന്തുടർന്നുകൊണ്ടിരുന്ന അവരുടെ മനസ്സിന് ശാശ്വതമായ ശാന്തി ലഭിച്ചതാകട്ടെ…. ഒരു പക്ഷെ മരണം എന്നന്നേക്കുമായി അവരെ പുൽകി ഉറക്കിയപ്പോൾ മാത്രമാകും….

ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളിൽ നിന്നും ഓടിയൊളിച്ച ശ്രീദേവിയുടെ മനസ്സിന്റെ നന്മയുടെ ഫലം തന്നെയാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകൻ അർജുൻ ആൺമക്കൾ ഇല്ലാതിരുന്ന ശ്രീദേവിക്ക് ഒരു മകന്റെ സ്ഥാനത്ത് നിന്ന് മരണാനന്തര ചടങ്ങുകൾ എല്ലാം നടത്തി അവരെ മോക്ഷ പ്രാപ്തിയിലേക്ക് എത്തിച്ചത്. ശ്രീദേവിയുടെ മരണത്തോടെ പതറി നിന്നു പോയ ജാൻവിയ്ക്കും ഖുശി യ്ക്കും അർജുന്റെ സഹോദരി അൻഷുല താങ്ങായി മാറിയതും അതുകൊണ്ട് തന്നെ. ശ്രീദേവിയും ബോണീ കപൂറുമായുള്ള ബന്ധം അക്കാലത്ത് ഉണ്ടാക്കിയ വിവാദങ്ങളും കോളിളക്കവും ഇവിടെ സ്മരിക്കാം.

മലയാള സിനിമ ലോകത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രീദേവിക്ക് അധികം സിനിമകൾ ഒന്നും വേണ്ടിവന്നില്ല. ‘ ദേവരാഗം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മുഴുവൻ കണ്ണും മനസ്സും കവർന്നെടുത്ത നായികയായിരുന്നു ശ്രീദേവി. അവരുടെ വശ്യമായ പുഞ്ചിരിയിലും അഴകാർന്ന നയനങ്ങളിലും നോക്കിയിരിക്കാത്ത ഒരൊറ്റ മലയാളി പോലും ഉണ്ടായിരിക്കില്ല. അഭിനയിച്ച കാലമത്രയും വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായവർ വാണു. ഏകദേശം 26 ഓളം മലയാള ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്

മൂന്നാം പിറ എന്ന സിനിമയിലെ അഭിനയത്തിന് 1981 ൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2013 ഇൽ രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഒരായുഷ്ക്കാലം മുഴുവൻ സിനിമയ്ക്ക് വേണ്ടി ഒഴിഞ്ഞുവെച്ച അവരുടെ ജീവിതത്തോടുള്ള ആദരവ് കൊണ്ടു തന്നെയാണ്. 65 മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മരണാനന്തര ബഹുമതിയായി ശ്രീദേവിക്ക് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ആ വലിയ നടിയെ തേടിയെത്തിയപ്പോഴേക്കും ശ്രീദേവി മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. രവി ഉദ്യവാർ സംവിധാനം ചെയ്ത ‘മോം ‘ മിലെ അഭിനയത്തിനാണ് ശ്രീദേവിയെ തേടി പുരസ്കാരമെത്തിയത്. ഇന്ത്യൻ സിനിമ ലോകം മുഴുവൻ നിറഞ്ഞുനിന്ന അതുല്യപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർ പുഷ്പങ്ങൾ.

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസ് എം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍...

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ; ദുല്‍ഖര്‍ സല്‍മാന്‍ പത്തനംതിട്ടയിൽ എത്താൻ ഉപഭോക്തൃ കോടതി

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡറായ നടൻ ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നിർദേശം. ഡിസംബർ 3ന് ഹാജരാകാനാണ് ഉത്തരവ്....

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...