ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. രാഷ്ട്രീയ എതിർകക്ഷികളുടെ ഫോൺ ചോർത്തി എന്ന ആരോപണത്തെ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ നടപടി. ഫീഡ്ബാക്ക് യൂണിറ്റ് വഴിയാണ് ചോർത്തൽ നടത്തിയതെന്നാണ് ആരോപണം. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.
2015ലാണ് ഡൽഹി സർക്കാർ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചത്. തുടർന്ന് 20 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചിരുന്നു. 2016 കാലയളവിലാണ് സിസോദിയ വിവരങ്ങൾ ചോർത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനുപുറമേ യൂണിറ്റ് ഏൽപ്പിച്ച ജോലികൾക്ക് പുറമെ പൊളിറ്റിക്കൽ ഇന്റലിജൻസ് ശേഖരിച്ചുവെന്ന ആരോപണവും സിസോദിയയ്ക്കെതിരെയുണ്ട്