രാജ്യത്തുടനീളമുള്ള 72 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ഗുണ്ടാ-തീവ്രവാദ കൂട്ടുകെട്ടിനെതിരെ നടത്തുന്ന റെയ്‌ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. ലോറന്‍സ് ബിഷ്ണോയി, നീരജ് ബവാന സംഘങ്ങളിലെ ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പാകിസ്ഥാന്റെ ഐഎസ്ഐയെയും ഗുണ്ടാസംഘത്തെയും കുറിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും
. നിരവധി ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യുകയും കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തന നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ബന്ധം പൊളിക്കാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.