ബുധനാഴ്ച ദിവസം ശ്രീകൃഷ്ണഭജനത്തിന് ഉത്തമമെന്ന് വിശ്വാസം. സർവ്വ ഐശ്വര്യവും ഭാഗ്യവും കൈവരിക്കാൻ ബുധനാഴ്ച ദിവസങ്ങളിൽ ഗുരുവായൂരപ്പനെ മനസ്സില് ധ്യാനിച്ച് കൃഷ്ണാഷ്ടകം ജപിക്കുന്നത് നല്ലതാണ്. ഭഗവാന്റെ 8 ശ്ലോകങ്ങൾ അടങ്ങിയ ശ്രീകൃഷ്ണാഷ്ടകം ജപിക്കുന്നതിലൂടെ സർവ്വ പാപശാന്തിയും, വ്യാഴദോഷശാന്തിയും, കൈവരും എന്നാണ് വിശ്വാസം. അമ്പലങ്ങളിൽ കൃഷ്ണപ്രീതികരമായ വഴിപാടുകളും ഈ ദിവസം കഴിക്കാം.
ഭഗവാൻ ശ്രീകൃഷ്ണന് ഏറ്റവും പ്രധാനപ്പെട്ടതാണ് തുളസിമാല സമർപ്പണം. പാൽപ്പായസം, വെണ്ണ, കദളിപ്പഴം, അവൽ ഇവയും ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാടുകൾ തന്നെ. ഓരോ വഴിപാടുകൾക്കും ഓരോ ഫലമാണ് ലഭിക്കുക.
പാൽപ്പായസം : ധന ധാന്യ വർദ്ധനയ്ക്ക് നല്ലത്,
വെണ്ണ നിവേദ്യം : ബുദ്ധിവികാസത്തിനും വിദ്യക്കും നല്ലത്.
ഭാഗ്യസൂക്താർച്ചന : ഭാഗ്യ സിദ്ധിക്കും സാമ്പത്തിക അഭിവൃദ്ധിക്കും നല്ലത്.
മഞ്ഞപ്പട്ട് ചാർത്തൽ : കാര്യ വിജയത്തിന് നല്ലത്.
നെയ് വിളക്ക്: നേത്രരോഗ ശമനത്തിനും അഭീഷ്ട സിദ്ധിയ്ക്കും നല്ലത്.
അവൽ നിവേദ്യം: ദാരിദ്ര്യമുക്തിക്ക് നല്ലത്.
കദളിപ്പഴ നിവേദ്യം :ജ്ഞാന ലബ്ധിക്ക് നല്ലത്.
ഏതു വഴിപാടും തികഞ്ഞ ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവാൻ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും.