യുഎഇയിലെ അരോമയുടെ ഇരുപതാം വാർഷികാഘോഷം ഇന്ന് ദുബൈയിൽ, ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ

യുഎഇയിലെ ആലുവ നിവാസികളുടെ കൂട്ടായ്മയായ ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ ‘അരോമ’ യുടെ ഇരുപതാം വാർഷികാഘോഷം ഇന്ന് നടക്കും. ആലുവ എംഎൽഎ അൻവർ സാദത്ത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. അരോമ പ്രസിഡൻറ് സിദ്ധീഖ് മുഹമ്മദിൻറെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 3 മണി മുതൽ ദുബായ് ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ തുടങ്ങുക. സിനിമാതാരം നിവിൻപോളി മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ അരോമ ജനറൽ സെക്രട്ടറി നാദിർഷാ അലി അക്ബർ അരോമയുടെ “ഭവനമില്ലാത്തവർക്ക് ഭവനം” എന്ന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും. ഋഷിരാജ്സിംഗ് ഐപിഎസ്, ഐജി. പി. വിജയൻ, ഡോ.എം.ബീന ഐഎഎസ്, അഡ്വ. വൈ. എ റഹിം, മുഹമ്മദ് കെ മക്കാർ, മൊയ്തീൻ അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുക്കും. സിനിമാ പിന്നണി ഗായകരായ അമൃത സുരേഷ്, മുഹമ്മദ് അഫ്സൽ, സുമി അരവിന്ദ്, നീതു ജിനു, ബൈജു ഫ്രാൻസിസ്, അക്ബർഷാ തുടങ്ങിയവരുടെ ഗാനമേളയും കോമഡി ഷോ മറിമായത്തിലെ എല്ലാ കലാകാരന്മാരും അണിനിരക്കുന്ന സ്കിറ്റുകളും സിനിമ-ടെലിവിഷൻ താരം ഡയാന നയിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. ചടങ്ങിൽ ജനറൽ കൺവീനർ ഷിഹാബ് മുഹമ്മദ് സ്വാഗതവും വനിതാ വിഭാഗം പ്രസിഡൻറ് ഫെബിൻ ഷിഹാബ് നന്ദിയും രേഖപ്പെടുത്തും

ഇരുപത് വർഷങ്ങൾക്കു മുൻപ് ദുബായിൽ രൂപീകരിച്ച ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ വാർഷികത്തിൻറെ ഭാഗമായി ‘ഭവനമില്ലാത്തവർക്ക് ഭവനം’ എന്ന പദ്ധതിയിലുടെ, നിർധനരായ 9 പേർക്ക് വീടുവച്ചു നല്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 20 സെൻറ് സ്ഥലം ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഇവിടെ എല്ലാ സൌകര്യങ്ങളോടും കൂടിയ 9 ഫ്ലാറ്റുകൾനിർമ്മിക്കാനാണ് പദ്ധതി.

സാമൂഹ്യപ്രവർത്തന രംഗത്ത് സജീവമായ അരോമ ആലുവയിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഡയാലിസിസിനായി മൂന്നു ഡയാലിസിസ് മെഷീനുകളും നൽകിയിരുന്നു. നിർധനരായ 11 പെൺകുട്ടികൾക്ക് 10 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയും വിവാഹപ്പുടവയും നല്കിയതായും കോവിഡ് കാലത്ത് നാട്ടിലും ഗൾഫിലും നിരവധി കാരുണ്യപ്രവർത്തനങ്ങളും അരോമയുടെ നേതൃത്വത്തില്‍ നടത്തിയതായും അരോമ ഭാരവാഹികൾ വ്യക്തമാക്കി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...