ഉണ്ണി മുകുന്ദന്‍ ഇനി എത്തുന്നത് ഗന്ധര്‍വ്വനായി, മാളികപ്പുറം വിജയത്തിന്റെ പങ്കാളികളാവാൻ ഇനി നിർദ്ധനരായ ക്യാൻസർ രോഗികളും

അയ്യപ്പന് ശേഷം ഉണ്ണി മുകുന്ദന്‍ ഇനി ഗന്ധര്‍വ്വനായി വേഷമിടും. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്ന് നടൻ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയുടെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. “പുണ്യം” എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ഭാഗമായി ബോൺമാരോ ട്രാൻസ്പ്ലാന്റിന്‌ പുറമെ റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സർജറി, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെ സർജറികൾക്കും പ്രത്യേക ഇളവുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽആദ്യമായാണ് ഇങ്ങനെ ഒരു സഹായപദ്ധതി വരുന്നത്. ഇന്ന് നടന്ന ചടങ്ങിൽ മുതിർന്നവർക്കുള്ള ചികിത്സാ പ്രഖ്യാപനം നടൻ ഉണ്ണി മുകുന്ദനും കുട്ടികൾക്കുള്ള ചികിത്സ പ്രഖ്യാപനം ബേബി ദേവനന്ദയും, മാസ്റ്റർ ശ്രീപദും ചേർന്ന് നിർവഹിച്ചു.

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ആസ്റ്റർ വോളന്റിയേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാൻസർ ചികിത്സ സഹായ പദ്ധതി നടപ്പിലാക്കുന്നത്. നിർധന കുടുംബങ്ങളിൽ പെട്ടവർക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാവുക. ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് തമിഴ്‌നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താനൂർ നിവാസികളുടെ കൂട്ടായ്മ ടീം താനൂർ ഓണാഘോഷം സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ താനൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ടീം താനൂർ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് കരാമയിലെ വൈഡ് റെയ്ഞ്ചില്‍ നടന്ന 'ഓണാരവം 2024' മാധ്യമപ്രവർത്തക ജസീത സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാം...

കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പാലക്കാട് താലൂക്കിൽ അവധി

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഇന്നാണ് ഒന്നാം തേരുത്സവം. നാളെ...

നടൻ മിഥുന്‍ രമേശ്‌ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡർ

യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. നടൻ, ജനപ്രിയ ആർജെ, അവതാരകന്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ജനപ്രിയനായ മിഥുന്‍...

ആത്മകഥാ വിവാദം, ഗൂഡാലോചന കണ്ടെത്തണം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെ തള്ളി ഇപി ജയരാജൻ രംഗത്ത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും ജയരജൻ വ്യക്തമാക്കുന്നു. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക...

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോ​ഗിച്ച് സർക്കാർ

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ്...

2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ല: എടപ്പാടി പളനിസ്വാമി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി 2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. നേരത്തെ...

വിധിയെഴുതി വയനാടും ചേലക്കരയും

ജനവിധിയെഴുതി വയനാടും ചേലക്കരയും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്....

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണമികവും പ്രശംസനീയം: തമിഴ് നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി- ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ...