കേരള ബജറ്റ് 2023: പ്രധാന പ്രഖ്യാപനങ്ങൾ

2023- 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.

കേരള ബജറ്റ് 2023: പ്രധാന പ്രഖ്യാപനങ്ങൾ

വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു.
അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു
റബർ കർഷകരെ സഹായിക്കാന്‍ റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു.
നെൽകൃഷിക്ക് 91.05 കോടി
നാളികേര വികസന പദ്ധതിക്കായി 60.85 കോടി. നാളീകേരത്തിന്റ താങ്ങു വില 32 രൂപയിൽ നിന്ന് 34 ആക്കി
സ്മാർട് കൃഷിഭവനുകൾക്ക് 10 കോടി
കാർഷിക കര്‍മ്മ സേനകൾക്ക് 8 കോടി
വിള ഇൻഷുറൻസിന് 30 കോടി
നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും ഇതിനായി 50 കോടി മാറ്റിവെച്ചു.
കുടുംബശ്രീക്കായി 260 കോടി രൂപ വകയിരുത്തി.
ലൈഫ് മിഷൻ 1436.26 കോടി വകമാറ്റി
സംസ്ഥാന ബജറ്റില്‍ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാൾ 196.6 കോടി അധികമാണിത്.
പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി
അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.
ജനനീ ജൻമ രക്ഷക്ക് 17 കോടി
പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം
പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടി
ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി
സാമൂഹ്യ സുരക്ഷക്ക് 757.71 കോടി
പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്‍റെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും.
സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും
വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്‌ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും.
വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു
കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചു.

നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു.

ഈ വര്‍ഷം കിഫ്‌ബി വഴി 100 കോടി മാറ്റി വെക്കും.
മൃഗചികിത്സ സേവനങ്ങൾക്ക് 41 കോടി
പുതിയ ഡയറി പാർക്കിന് 2 കോടി
മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് 13.5 കോടി

തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് 2 കോടി വീതം
മത്സ്യ ബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാൻ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു.
സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി വകമാറ്റി. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി.
വനസംരക്ഷണ പദ്ധതിക്കായി 26 കോടി
ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി.
കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി
തൃശൂർ സുവോളജിക്കൽ പാർക്കിനായി 6 കോടി.
16 വന്യജീവി സംരഷണത്തിന് 17 കോടി
എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടി
കുടിവെള്ള വിതരണത്തിന് 10 കോടി
നിലക്കൽ വികസനത്തിന് 2.5 കോടി
കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി
തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി
ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടി
കുളങ്ങളുടെ നവീകരണം -7.5 കോടി
കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് 100 കോടി
മീനച്ചിലാറിന് കുറുകെ അരുണാപുരത്ത് പുതിയ ഡാം നിർമ്മിക്കാൻ 3 കോടി
സഹകരണ സമാശ്വാസ നിധിയിലേക്ക് 4.25 കോടി
ഓഡിറ്റിംഗ് പരിഷ്കരിക്കുന്നതിന് 5 കോടി
ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ
ബ്രണ്ണൻ കോളേജിന് 10 കോടി
അസാപ്പിന് 35 കോടി
ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും
തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി.
2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ, വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി 7.8 കോടി രൂപ
വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി.
വ്യവസായ വികസന കോർപറേഷന് 122.25 കോടി
ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി , സാമ്പത്തിക തൊഴിൽ വളർച്ചക്ക് വഴി വക്കും.
സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി
സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി
കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി
ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി
കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി
കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി
ടെക്നോപാര്‍ക്കിന് 26 കോടി
ഇൻഫോപാർക്കിന് 35 കോടി
കെ ഫോണിന് 100 കോടി
സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5കോടി
എകെജി മ്യുസിയത്തിന് 6 കോടി
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും
സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന് 35 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു.
ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി.
ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപ
സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു.
കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ അഞ്ച് കോടി രൂപ
എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കും.
പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ
കാരുണ്യ മിഷന് 574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്.
കേരളം ഓറൽ റാബിസ് വാക്സീൻ വികസിപ്പിസിപ്പിക്കും 5 കോടി
സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി
ഇ ഹെൽത്തിന് 30 കോടി
ഹോപ്പിയോപ്പതിക്ക് 25 കോടി
ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി
മെഡിക്കൽ കോളജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രം – 4 കോടി
കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.
പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി.
വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി.
സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി
കിഫ്ബിക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി.
റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി രൂപ ബജറ്റില്‍ വകമാറ്റി.
വിമുക്തി പദ്ധതിക്ക് 9 കോടി
റവന്യു സ്മാര്‍ട്ട് ഓഫീസുകൾക്ക് 48 കോടി
ആധുനിക വത്കരണത്തിന് 25 കോടി

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. നോർക്ക വഴി ഒരു പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും.
അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
നിർഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെൻസ്ട്രുൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെണ്ടർ പാർക്കിനായി 10 കോടിയും ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.
സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30 കോടി വകയിരുത്തി.

നിർണ്ണായക പ്രഖ്യാപനം; 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: അശ്വിനി വൈഷ്ണവ്

2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും എന്ന വമ്പൻ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതലെന്നും ഗതാഗത അടിസ്ഥാന...

ശബരിമലയി സ്വർണ്ണക്കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നതായി പ്രത്യേക അന്വേഷണ...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തി....

എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ...

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ...

ദുബായ് ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറന്നത് ഏഴ് തവണ

ലോകം എമ്പാടും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോൾ ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് പുതുവർഷം പിറന്നത്.ആദ്യം യുഎഇ സമയം 8 മണിക്ക് ചൈനയിൽ പുതുവർഷം പിറന്ന സമയത്ത് ഗ്ലോബൽ വില്ലേജിൽ ആഘോഷത്തിന്റെ ഭാഗമായി കരിമരുന്നു...

യുഎഇയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി

മാനവ വിഭവശേഷി- സ്വദേശിവതക്​രണ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്​കരണ പദ്ധതി നടപ്പാക്കത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി സ്വീകരിക്കും. ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത ഓരോ സ്ഥാപനത്തിനും ആളൊന്നിന് പ്രതിമാസം 8,000 ദിര്‍ഹം അതായത് വര്‍ഷത്തില്‍...

പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

2026 നെ സ്വാഗതം ചെയ്തുകൊണ്ട് പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. ലോകം 2026 നെ സ്വാഗതം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതീക്ഷ, ഐക്യം, തുടർച്ചയായ പുരോഗതി എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട് യുഎഇ...