ഷാർജ: വേൾഡ് മലയാളി കൌൺസിൽ ഉം അൽ ഖുവൈൻ പ്രൊവിൻസ് അഞ്ചാം വാർഷികം ആഘോഷിച്ചു
വിവിധ കല സാംസ്‌കാരിക പരിപാടികളോടെ നടന്ന പരിപാടിയിൽ നാൽപതുവർഷത്തിന് മുകളിൽ വിവിധതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു. UAE യിൽ അൻപത്തിമൂന്ന് വര്ഷം തികച്ച വര്ഗീസ് പനക്കൽ ജാനറ്റ് ദമ്പതികളെയും ആദരിച്ചു. Dr. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ-എസ്തർ ഐസക്, ജോണി കുരുവിള- ത്രേസിയാമ്മ, ഷാഹുൽ ഹമീദ്- നജ്മ, മോഹൻ കാവാലം-ഗീത, ജേക്കബ് മത്തായി – സിസിലി, മാത്യു ഫിലിപ്പ് – മേഴ്‌സി, ജിമ്മി-സുമ, ജോർജ് മത്തായി- ലൈസമ്മ, സോമൻ നായർ-സരോജം, ചാക്കോ ഊളകാടൻ- മിനി എന്നീ ദമ്പതികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സ്തുതർഹ്യമായ മീഡിയ ഏകോപനത്തിന് വേൾഡ് മലയാളീ കൌൺസിൽ റീജിയൻ മീഡിയ ചെയർമാൻ വി.സ്. ബിജുകുമാറിന് സെപ്ഷ്യൽ ജൂറി അവാർഡ് നൽകി അനുമോദിച്ചു.
കൂടാതെ, UAE യിൽ അദ്ധ്യാപന രംഗത്ത് ഇരുപത്തിഅഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ഉഷ സുനിൽ, മേരിമോൾ ഇഗ്‌നേഷ്യസ് എന്നിവക്ക് എക്സലന്റ് അവാർഡുകൾ സമ്മാനിച്ചു. വേർഡ് മലയാളീ ഉം ഉൽ ഖുവൈൻ പ്രൊവിൻസ് സ്ഥാപക നേതാക്കളായ സന്തോഷ് കുമാർ കേട്ടത്- അനിത, എസ്.ഇഗ്നേഷ്യസ്- മേരിമോൾ, ക്യാപ്റ്റൻ രഞ്ജിത്ത് പിള്ള- ധന്യ, ശ്രീനാഥ് കാടഞ്ചേരി – സിനി എന്നീ ദമ്പതികളെയും ആദരിച്ചു. ചടങ്ങിൽ WMC lUAQ പ്രൊവിൻസ് പ്രസിഡന്റ് മോഹൻ കാവാലം, സെക്രട്ടറി സുനിൽ ഗംഗ, ട്രീസറെർ മാത്യു ഫിലിപ്പ്, തുടങ്ങിയവരും ആശംസകൾ നേർന്നു. സന്തോഷ് കുമാർ കേട്ടത്ത് പരിപാടിക്ക് നേതൃത്വം നൽകി