ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാട് തള്ളി ശശി തരൂർ. വിവാദം അനാവശ്യമാണെന്നാണ് തരൂറിന്റെ അഭിപ്രായം. ഗുജറാത്ത് കലാപവിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല. സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാം.പക്ഷേ സുപ്രീംകോടതിവിധി വന്ന ശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ശശിതരൂരിന്റെ പ്രതികരണം കോൺഗ്രസിന് തലവേദനയാവുകയാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോണ്‍ഗ്രസിൽ നിന്നും കടുത്ത വിമര്‍ശനം നേരിട്ടതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചിരുന്നു. അനിൽ ആന്റണിയെ പ്രത്യക്ഷമായി പിന്തുണക്കുന്നില്ലെങ്കിലും പരോക്ഷമായി അദ്ദേഹത്തെ പൂർണ്ണമായി തള്ളാതെയാണ് ശശി തരൂരിന്റെ പ്രസ്താവന വന്നിരിക്കുന്നത്.