വാട്സ് ആപ്പിൽ ഇനിമുതൽ പുതിയ ഫീച്ചർ. ചിത്രങ്ങൾക്ക് വേണ്ടി പ്രത്യേകം വന്നിട്ടുള്ള ഈ ഫീച്ചർ വാട്സ് ആപ്പിൽ എത്തുന്നതോടെ ചിത്രങ്ങളെ കംപ്രസ് ചെയ്തു കോളിറ്റി കുറച്ച് അയക്കുന്ന രീതിയെ ഇല്ലാതാക്കും. പുതിയ ഫീച്ചർ ഉപയോഗിക്കുന്നതോടെ നല്ല ക്വാളിറ്റിയോടെ ചിത്രങ്ങൾ സെന്റ് ചെയ്യാൻ കഴിയുമെന്നാണ് വാബെറ്റ് ഇൻഫോ അറിയിക്കുന്നത്.
വാട്ട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ് 2.23.2.11 പതിപ്പിപ്പിലാണ് പുതിയ ഫീച്ചർ ഉള്ളത്. ഒരു ഫോട്ടോയോ വീഡിയോയോ സെന്റ് ചെയ്യുമ്പോൾ പുതിയൊരു ഓപ്ഷൻ കൂടി ഇനി ഉണ്ടാകും ഇതിലൂടെ ചിത്രത്തിന്റെ ഒറിജിനൽ ക്വാളിറ്റിയിൽ ചിത്രം അയക്കാൻ സാധിക്കും എന്നതാണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത