ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ജെപി നദ്ദ തുടരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും തീരുമാനം ഐക്യകണ്‌ഠേനയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. കാറോണ കാലത്ത് അടക്കം നദ്ദ പാർട്ടിയെ മികച്ച രീകിയിൽ നയിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വം പാര്‍ട്ടിയെ നയിക്കും. ഗുജറാത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുണ്ടായ നേട്ടം എടുത്തു പറഞ്ഞാണ് നദ്ദയുടെ കാലവധി നീട്ടുന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് നദ്ദയുടെ നേതൃത്വം പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നിലവിലെ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റേണ്ടെന്നാണ് തീരുമാനം. ഇതോടെ കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി.
ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന ദിനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളും ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിരുന്നു.