സാഹസിക വിനോദത്തിന് ഷാർജ വിളിക്കുന്നു.. ‘സ്കൈ അഡ്വഞ്ചേഴ്സ്’ ആസ്വദിക്കാം

സാഹസപ്രിയരെ സ്വാഗതം ചെയ്ത് ഷാർജ. യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകർന്ന് ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റർ. ഷാർജ നിക്ഷേപവികസനവകുപ്പിന് (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയിൽ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസൻസുള്ള പാരാഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഷാർജ രാജ്യാന്തര പാരാഗ്ലൈഡിങ് ചാമ്പ്യൻഷിപ്പിന് ശേഷം തിങ്കളാഴ്ച മുതൽ അതിഥികൾക്കായി കേന്ദ്രം വാതിൽ തുറക്കുന്നു. ഷാർജയുടെ മധ്യമേഖലയിൽ അൽ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാൻ പാകത്തിലുള്ള മനോഹരമായ മരുഭൂ കാഴ്ചകൾ ആകാശത്ത് പറന്നുനടന്ന് കാണാൻ അവസരമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, മേഖലയിൽ നിരവധി കച്ചവട-നിക്ഷേപ സാധ്യതകൾക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങൾ പകരുന്ന മൂന്ന് പാക്കേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവിൽ ‘സ്കൈ അഡ്വഞ്ചേഴ്സി‘ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാൻ സാധിക്കുന്ന ടാൻഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസൻസ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്‌സ്, നിലവിൽ ലൈസൻസുള്ള പാരാഗ്ലൈഡർമാർക്കുള്ള ഗൈഡഡ് ഫ്ലൈറ്റുകൾ എന്നിവയാണ് മൂന്ന് പാക്കേജുകൾ. പാരാഗ്ലൈഡിങ്ങിൽ ഒരു പരിചയവുമില്ലാത്തവർക്കും കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്നതാണ് ടാൻഡം പാരാഗ്ലൈഡിങ്. വിദഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കൽ. കേന്ദ്രത്തിൽ നിന്ന് ബഗ്ഗിയിൽ മരുഭൂമിയിലൂടെ അൽ ഫായ പർവതനിരകളോട് ചേർന്നു കിടക്കുന്ന ടേക്ക് ഓഫ് പോയിന്റിലേക്കുള്ള യാത്ര ചെയ്യുന്നത് തൊട്ട് അവിസ്മരണീയമായ ധാരാളം നിമിഷങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. പതിനഞ്ച് മിനുറ്റോളം നീണ്ടുനിൽക്കുന്ന പറക്കലാണ് ഈ പാക്കേജിലുണ്ടാവുക.

സ്വന്തമായി പാരാഗ്ലൈഡിങ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നാല് ദിവസത്തെ കോഴ്സും സ്കൈ അഡ്വഞ്ചേഴ്സിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂർ വീതം നീണ്ടു നിൽക്കുന്ന വിദഗ്ധ പരിശീലനത്തിനൊടുവിൽ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക്രാജ്യാന്തര തലത്തിൽ അംഗീകരാമുള്ള പാരാഗ്ലൈഡിങ് ലൈസൻസിന് അപേക്ഷിക്കാം. നിലവിൽ പാരാഗ്ലൈഡിങ് ലൈസൻസുള്ളവർക്ക് അയ്യായിരം അടി വരെ ഉയരത്തിൽ പറക്കാനും ഫ്ലൈയിങ് ടൈം വർധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്ലൈഡിങ് ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വർഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി മെമ്പർഷിപ്പ് സൗകര്യവുമുണ്ടാവും.

ഷാർജയിലെ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല, ഷുറൂഖ് ആക്റ്റിങ് സിഈഓ അഹമ്മദ് ഉബൈദ് അൽ ഖസീർ, മുഹമ്മദ് യൂസഫ് അബ്ദുൾ റഹ്മാൻ, എമിറേറ്റ്സ് ഏറോസ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് നാസർ ഹമൂദ അൽ നെയാദി, ഫെഡറേഷൻ വൈസ് പ്രസിഡന്റ് യൂസഫ് ഹസ്സൻ അൽ ഹമ്മാദി, ഷാർജ ടൂറിസം ആൻഡ് കൊമേഴ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ) ചെയർമാൻ ഖാലിദ് അൽ മിദ്ഫ, ഷാർജ സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഈസ ഹിലാൽ അൽ ഹസാമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി https://sky-adventures.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തോറ്റു, തോൽവി സുവേന്ദു അധികാരിയോട്

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15114 വോട്ടുകൾക്ക് ആണ് മമത ബാനർജി തോറ്റത്.

കനത്ത തോൽവിക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി...

പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ കന്നി വിജയം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷം പഴക്കമുള്ള ഭരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 200 സീറ്റിനടുത്ത് എത്താൻ ബിജെപി ഒരുങ്ങുന്നു. ആദ്യ നേർക്കുനേർ പോരാട്ടത്തിന്...

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...