പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിയെ കണ്ടെത്തി. കാറിൽ യാത്ര ചെയ്‌ത യുവാക്കളാണ് തള്ളപ്പുലിയെയും രണ്ട് കുട്ടികളെയും കണ്ടത്. യുവാക്കളെ കണ്ട പുലിയും കുട്ടികളും സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. പുലിയെ കണ്ടതോടെ ജനം ഭീതിയിലാണ്. കാറിന്റെ ശബ്ദംകേട്ടതോടെ പുലിയും കുട്ടികളും കാട്ടിലേക്ക് മറയുകയായിരുന്നു.
ഈ മേഖലയിൽ മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരു മാസംമുമ്പ് വളർത്തുനായയെ പുലി കൊന്നുതിന്നു. ഈ പ്രദേശത്ത് മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മാസം മുൻപ് വളർത്തു നായയെ പുലി പിടികൂടിയിരുന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പിടികൂടാനായില്ല. തത്തേങ്ങലത്ത് പ്ലാന്റേഷൻ എസ്റ്റേറ്റിനടുത്ത് ഒരു കോഴിഫാമിലും പുലി കയറി നൂറുകണക്കിന് കോഴികളെ കൊന്നിരിന്നു.