വിവിധ രാജ്യക്കാരുടെ സംസ്കാരവും വൈവിധ്യവും ഒന്നിക്കുന്ന വിനോദ വിസ്മയ കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. രാവിലെയുള്ള ട്രിപ്പിന് 85 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഒരു നേരത്തെ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടും. ആഗോളതലത്തിലെ വിവിധ രാജ്യങ്ങളുടെ സംസ്കാരവും വൈവിധ്യങ്ങളും അടുത്തറിയുന്നതോടൊപ്പം മൂവിങ് തീയറ്റർ 4ഡി, റിപ്ലേയ്സ് ബിലീവ് ഇറ്റ് ഓർ നോട്ട്, ഓഡിറ്റോറിയം, മാർവലസ് മിറർ മേസ് തുടങ്ങി ലോകോത്തര വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള ഗെയിമുകൾ ആസ്വദിക്കാം. ആഫ്റ്റർ സ്കൂൾ പാക്കേജിന് 100 ദിർഹം മുതലാണ് നിരക്ക്. റിപ്ലേയ്സ് ബിലീവ് ഇറ്റ് ഓർ നോട്ടിനു പുറമെ ബോളിവുഡ് ഹിപ് ഹോപ് ഡാൻസ്,കാരിക്കേച്ചർ ശിൽപശാലകളും ഉൾപ്പെടും. 2 പാക്കേജിലും ആവശ്യക്കാർക്ക് അധികനിരക്ക് നൽകി ഐസ് റിങ്ക് പ്രയോജനപ്പെടുത്താം.
എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും അനുയോജ്യമായ വിനോദ പരിപാടികളും ആണ് അധികൃതർ ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ സ്കൂൾ ഹബ് വിഭാഗത്തിലൂടെ പ്രത്യേക പാക്കേജിനായി ബുക്ക് ചെയ്യാം. വെബ്സൈറ്റ് https://www.globalvillage.ae. സ്കൂൾ പാക്കേജിനെക്കുറിച്ച് ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹ മാധ്യമ പേജുകളിലൂടെ കൂടുതൽ അറിയാണ് സാധിക്കും