സംസ്ഥാനമൊട്ടാകെ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന എൻ ആർ ഐ പരിശോധനയിൽ തിരുവനന്തപുരത്ത് മൂന്നുപേർ കൂടി കസ്റ്റഡിയിൽ. പി.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ദേശീയ അന്വേഷണഏജൻസി സെപ്റ്റംബറിൽ സ്വമേധയാരജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയറെയ്ഡിന് പിന്നാലെയാണ് പി എഫ് ഐയും മറ്റ് അനുബന്ധ സംഘടനകളെയും പൂർണമായും നിരോധിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻ സി എച്ച് ആർ ഒ, നാഷണൽ വുമൺസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം അന്ന് ഏർപ്പെടുത്തിയിരുന്നത് അതേസമയം നിരീക്ഷണത്തിൽ ആയിരുന്ന നേതാക്കന്മാരുടെ വീടുകളിലാണ് പരിശോധന നടത്തിയതെന്നും സ്വാഭാവികപരിശോധനയാണ് നടന്നതെന്നും എൻ ഐ എ വ്യക്തമാക്കി. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.