തിരുവനന്തപുരം: ബജറ്റ് അവതരണം ജനുവരി അവസാനം നടത്താൻ ആലോചനയുമായി സർക്കാർ. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിൽ തുടരാനാണ് തീരുമാനം. ഗവർണരുടെ നയപ്രഖ്യാപനപ്രസംഗം മെയ് മാസത്തേക്ക് നീട്ടാനും സർക്കാരിന്റെ ഭാഗത്തുനിന്നും ആലോചനയുണ്ട്. നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണെന്നാണ് റിപ്പോർട്ട്. നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗം അന്തിമതീരുമാനമെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്.