ഓസ്‌കർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഇടം നേടി. തൊണ്ണൂറ്റി അഞ്ചാമത് ഓസ്‌കർ അവാർഡിനാണ് പാൻ നളിൻ സംവിധാനം ചെയ്ത ഛെല്ലോ ഷോയും, ആർആർആർ ഗാനവും സ്ഥാനം നേടിയത്.
ഇന്ത്യയുടെ ഔദ്യോഗിക എൻട്രി യായ ‘ഛെല്ലോ ഷോ ‘ മികച്ച വിദേശഭാഷാ ചിത്രത്തിന്റെ അവർഡിനുള്ള ചുരുക്കപ്പട്ടികയിലാണ് അവസാന പതിനെഞ്ചണ്ണ ത്തിൽ ഇടംനേടിയത്. ‘നാട്ടു നാട്ടു ‘ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനൽ സ്കോർ കാറ്റഗറിക്കുള്ള അവാർഡിന് മത്സരിച്ചവയിൽ നിന്നും സ്ഥാനം പിടിച്ചത്. ഇതോടെ ആർ ആർ ആർ ഗാനം അക്കാദമി ആവർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ ഗാനം എന്ന നേട്ടത്തിന് കൂടി അർഹമാകുകയാണ്. മൊത്തം സിനിമാ ഇൻഡസ്ട്രിയ്ക്ക് ഇത് ചരിത്ര മൂഹൂർത്തമാണെന്നും എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് ഈ നേട്ടത്തിന് കാരണമെന്നും രാം ചരൺ ട്വീറ്റ് ചെയ്തു