ലോകം വീണ്ടും കോവിഡ് ഭീതിയിൽ, 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകൾ, കൂടുതൽ കേസുകൾ ജപ്പാനിൽ, ചൈനയിൽ സ്ഥിതി രൂക്ഷം

ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 20 കോടി സജീവ കേസുകളുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ചെെനയിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ, അമേരിക്ക, ജപ്പാൻ തുടങ്ങി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കോവിഡിൻ്റെ പുതിയ വകഭേദം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്..ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെെനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൈനയിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും രൂക്ഷമായ കോവിഡ വ്യാപനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സമയത്തു തന്നെ പുതിയ ഒമിക്രോൺ വകഭേദം ബിഎഫ് 7 ആവിർഭവിച്ചത് കേസുകൾ വർധിക്കാൻ ഇടയാക്കും. അടുത്ത മാസത്തോടുകൂടി പുതിയ കോവിഡ് രോഗികൾ 3.7 ദശലക്ഷമായി ഉയരുമെന്നും മാർച്ചോടുകൂടി 4.2 മില്യൺ ജനങ്ങൾ കോവിഡുമായി പൊരുതേണ്ടിവരുമെന്നും എയർഫിനലിറ്റി ലിമിറ്റഡിന്റെ ഗവേഷണം വെളിപ്പെടുത്തുന്നു. ദിവസേന ദശലക്ഷക്കണക്കിന് പേർക്ക് രോഗം പുതുതായി ബാധിച്ചേക്കാം. എല്ലാ 24 മണിക്കൂറിലും 5000 ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും എയർഫിനലിറ്റി ലിമിറ്റഡ് എന്ന സംഘടന നടത്തിയ ഗവേഷണം പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിൽ 2.06 ലക്ഷം കൊറോണ കേസുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. 296 മരണങ്ങളും അവിടെ സംഭവിച്ചു. അതേസമയം അമേരിക്കയിൽ 50,000-ത്തിലധികം കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 323 പേർക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇതുകൂടാതെ ദക്ഷിണ കൊറിയയിൽ 88,172 കേസുകളും ഫ്രാൻസിൽ 54,613 കേസുകളും ബ്രസീലിൽ 44415 കേസുകളും കണ്ടെത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ ബ്രസീലിൽ 197 പേർ പകർച്ചവ്യാധി മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയും സംസ്ഥാനങ്ങളും കോവിഡിൻ്റെ പുതിയ വകഭേദത്തിനെതിരെ അതീവ ജാഗ്രതയിലാണ്. പകർച്ചവ്യാധിക്കെതിരെ നടപടികൾ കെെക്കൊണ്ടിട്ടുള്ളതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി രംഗത്തെത്തുകയും ചെയതിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 145 കേസുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് വ്യാപനം മൂലം ആർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളില്ല. കോവിഡിൻ്റെ ആരംഭത്തിനു ശേഷം രാജ്യത്ത് ഇതുവരെ 44,677,594 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 5.3 ലക്ഷം പേർക്ക് കോവിഡ് മൂലം ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്ത് 4672 സജീവ കേസുകൾ മാത്രമാണുള്ളത്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...