സംസ്ഥാനത്ത് നാളെ മുതൽ ഒമ്പതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനൊപ്പം ഇടിമിന്നൽ സാധ്യത കൂടി ഉള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.