യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഖത്തര്‍ സന്ദർശനം തുടങ്ങി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം സ്വീകരിച്ചാണ് ഔദ്യോഗിക സന്ദര്‍ശനം. നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ദോഹയിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന് ഊര്‍ജ്ജമേകാനാണ് സന്ദര്‍ശനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഫിഫ ലോകകപ്പിന്റെ തുടക്കത്തില്‍ ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് തമീമിനെ അഭിനന്ദിച്ചിരുന്നു. വിജയകരമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന് യുഎഇ നല്‍കുന്ന പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.