ജഡായുപാറ ടൂറിസം പദ്ധതി: രാജീവ് അഞ്ചൽ വഞ്ചിച്ചെന്ന പരാതിയുമായി കണ്ണീരോടെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്

കേരള ടൂറിസത്തിന്റെ ആദ്യത്തെ BOT പദ്ധതി ആയ കൊല്ലം ചടയമംഗലം ജഡായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തി വഞ്ചിച്ചുവെന്ന് ജഡായുപദ്ധതിയുടെ പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മ ആയ ജെെഎഡബ്ല്യുഎ (ജഡായുപാറ ടൂറിസം ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ) ആരോപിച്ചു. നിക്ഷേപകരുടെ, ഇപ്പോൾ പദ്ധതിയിലുള്ള ആസ്തി മൂല്യമായ 239 കോടി രൂപയേ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഏകപക്ഷീയമായും, നിയമവിരുദ്ധമായും, ജഡായു പദ്ധതിയിൽ നിന്നും അവരെ പുറത്താക്കുകയാണുണ്ടായതെന്നും, പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്ത്, വരുമാനമത്രയും രാജീവ് അഞ്ചലും കുടുംബവും മാത്രമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നിക്ഷേപകർ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജടായുപാറ

ഏകദേശം 40 കോടിയോളം രൂപ മുതൽ മുടക്കിയ പദ്ധതിയിലേക്ക്, 10 കോടി രൂപ പോലും ചിലവിട്ടിട്ടില്ല എന്നും ഒരു സാധാരണക്കാരന് പോലും കണ്ടെത്താൻ കഴിയുന്ന വിധത്തിൽ ഉള്ള സാമ്പത്തിക തിരിമറികൾ നടത്തിയത് കോടതി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയതായും, പദ്ധതി വരുമാനം മുഴുവൻ സ്വകാര്യമായി അനുഭവിച്ചുകൊണ്ടിരുന്ന രാജീവ് അഞ്ചലിനെയും കുടുംബത്തേയും, കൂടുതൽ അഴിമതികൾ നടത്തുന്നതിൽ നിന്നും തടഞ്ഞ് പദ്ധതി വരുമാനത്തിൽ രാജീവ് അഞ്ചലിന് തുടർന്ന് അധികാരമില്ല എന്ന് കൊച്ചി നാഷണൽ കമ്പനി ട്രൈബ്യുണലും ചെന്നൈ എൻസിഎൽഎടി കോടതിയും ഉത്തരവിട്ടിരുന്നു എന്നും എന്നാൽ ഉത്തരവ് നിലനിൽക്കെയാണ് ഗൾഫിൽ വീണ്ടും രാജീവ് അഞ്ചൽ പിരിവ് നടത്തുന്നുവെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി.

കോടതി വിധി വന്ന 07-06-22 മുതൽ 5 മാസങ്ങൾക്കുള്ളിൽ 4.5 കോടി രൂപയോളം അക്കൌണ്ടിൽ വന്നതിൽ നിന്നും മാർച്ച് 2020 മുതൽ ജൂൺ 2022 വരെ 27 മാസങ്ങൾ കൊണ്ട് രാജീവ് അഞ്ചൽ തട്ടിയെടുത്ത തുക ഏകദേശം 20 കോടിക്കടുത്ത് വരുമെന്ന് നിക്ഷേപകർ ആരോപിച്ചു. കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും രാജീവ് അഞ്ചലിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നും പ്രവാസി നിക്ഷേപകർ ആരോപിച്ചു. പദ്ധതിയിൽ നിന്നുള്ള വരുമാനം എസ്ക്രോ അക്കൗണ്ടിലേക്ക് അടക്കണം എന്ന ട്രിബ്യൂണലിന്റെ വിധിയും പാലിക്കപ്പെടുന്നില്ല. ജഡായുപാറയിൽ ഓൺലൈൻ ടിക്കറ്റിങ്, ഡിജിറ്റൽ സംവിധാനം നിർത്തിവെച്ചിരിക്കുകയാണ്. പണം നേരിട്ട് നൽകുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകുന്നുള്ളു. ഇതിലും വൻ അഴിമതിയാണ് നടക്കുന്നതെന്ന് നിക്ഷേപകർ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും പ്രവാസികളായതിനാൽ നാട്ടിൽ പ്രക്ഷോഭത്തിന് ശ്രമിച്ചവരെ തടയുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും നിക്ഷേപകർ ഗൾഫിൽ നിന്ന് പദ്ധതി കാണാൻ ടിക്കറ്റെടുത്ത് വന്നാൽ പോലും പൊലീസ് കേസിൽ കുടുക്കുകയാണ് എന്നും ഇവർ പറഞ്ഞു.

150 പ്രവാസികളാണ് പദ്ധതിയിൽ പണം നിക്ഷേപിച്ച് പെരുവഴിയിലായത്. 2020 മാർച്ച് മുതൽ നിക്ഷേപകര്‍ പദ്ധതി പ്രദേശത്ത് കടക്കുന്നത് തടഞ്ഞിരുന്നു. നിക്ഷേപകരായ ഷിജി മാത്യു, ദീപു ഉണ്ണിത്താൻ, അൻസാരി അബ്ദുൽ വഹാബ്, ബാബു വർഗീസ്, രഞ്ജി ചെറിയാൻ, പ്രവിത്ത് വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...