ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 11 മണിവരെയുള്ള കണക്കുകൾ പ്രകാരം 18.86 ശതമാനമാണ് പോളിങ് രേഖപ്പെടുത്തി. 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
1995മുതൽ ഗുജറാത്ത് ഭരിക്കുന്നത് ബി.ജെ.പിയാണ്. 2017ൽ കോൺഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. സൗരാഷ്ട്ര കച്ച് മേഖലയിലാണ് കോൺഗ്രസിന് പ്രതീക്ഷ. 48 മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. കഴിഞ്ഞ തവണ കോൺഗ്രസിനായിരുന്നു ഇവിടെ മേൽക്കൈ. 2017ലെ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നിട്ടില്ലെങ്കിലും ഇക്കുറി എ.എ.പിക്ക് 92 സീറ്റ് ലഭിക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതീക്ഷിക്കുന്നത്. സൂറത്തിൽ നിന്ന് മാത്രം എട്ടു സീറ്റുകൾ ലഭിക്കുമെന്നാണ് എ.എ.പിയുടെ അവകാശവാദം. എന്നാൽ എ.എ.പിയുടെ അവകാശവാദം തള്ളിയ ബി.ജെ.പി നേതാവ് അമിത്ഷാ ഗുജറാത്തിലെ ജനങ്ങളുടെ മനസിൽ എ പിക്ക് ഇടംകിട്ടിയിട്ടില്ലെന്നും പറഞ്ഞു. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. എട്ടിന് ഫലമറിയാം.